ധീരതയ്ക്കുള്ള മെഡൽ തിരിച്ചെടുക്കും; ദേവീന്ദർ സിങ്ങിനെ പിരിച്ചുവിടും

jammu-kashmir-Davinder-Singh
SHARE

ജമ്മു ∙ രണ്ട് ഹിസ്ബുൽ മുജാഹിദീൻ ഭീകരരോടൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെ പിരിച്ചുവിടാനും കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാനും ശുപാർശ ചെയ്തതായി ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് അറിയിച്ചു.

2018 ൽ ദേവീന്ദർ സിങ്ങിനു നൽകിയ ധീരതയ്ക്കുള്ള മെഡൽ തിരിച്ചെടുക്കാനും പൊലീസ് ശുപാർശ ചെയ്തതായും പൊലീസ് മേധാവി  അറിയിച്ചു. 

ദേവീന്ദർ സിങ്ങിന്റെ സ്വത്തു കണ്ടുകെട്ടുമോ എന്ന ചോദ്യത്തിന് നിയമം അതിന്റെ വഴിക്കു പോകുമെന്ന് അദ്ദേഹം മറുപടി നൽകി.

2001 ലെ പാർലമെന്റ് ആക്രമണത്തിലെ പ്രതി അഫ്സൽ ഗുരുവുമായി ദേവീന്ദർ സിങ്ങിനു ബന്ധമുണ്ടായിരുന്നോ എന്നും ആവശ്യമെങ്കിൽ അന്വേഷിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA