ADVERTISEMENT

ബെംഗളൂരു ∙ ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപകയായ കിരൺ മജുംദാർ ഷായ്ക്ക് ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് ഓർഡർ ഓഫ് ഓസ്ട്രേലിയ എന്ന ബഹുമതി സമ്മാനിച്ചത്.

ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷണർ ഹരീന്ദർ സിദ്ദുവാണ് ബഹുമതി നൽകിയത്. ബയോകോണും ഓസ്ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി ഗവേഷണപരിപാടികൾ നടത്തുന്നുണ്ട്. അവിടെയുള്ള ഫെഡറേഷൻ യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടുള്ള കിരൺ മജുംദാർ ഓസ്ട്രേലിയൻ അലമ്നൈ അംബാസഡർ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com