ADVERTISEMENT

ന്യൂഡൽഹി∙ 2014–18 കാലയളവിൽ 2299 കേന്ദ്ര സായുധ സേന പൊലീസ് ഉദ്യോഗസ്ഥർക്ക് അപകടങ്ങളിലും ആത്മഹത്യകളിലും ജീവഹാനി സംഭവിച്ചതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ രേഖ. അപകടങ്ങളിൽ മരിച്ചവരിൽ 31.7% ജോലിക്കിടെയുണ്ടായ ഏറ്റുമുട്ടലുകളിലാണു മരിച്ചത്. ആത്മഹത്യ ചെയ്തവരിൽ 35.7% പേർ കുടുംബ പ്രശ്നങ്ങൾ കാരണമാണു മരിച്ചതെന്നും കണക്കുകൾ പറയുന്നു.

ബിഎസ്എഫ്, സിആർപിഎഫ്, സിഐഎഎസ്എഫ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമാ ബൽ, അസം റൈഫിൾസ്, നാഷനൽ സെക്യൂരിറ്റി ഗാർഡ് എന്നിവയുടെ കണക്കാണിത്.

മരണ നിരക്ക് കുറയുന്നു

കണക്കുകൾ പ്രകാരം ഓരോ വർഷവും മരിച്ചവർ (അപകടങ്ങളിൽ, ആത്മഹത്യ എന്ന ക്രമത്തിൽ)

2014– 1232, 175

2015– 193, 60

2016– 260, 74

2017– 113, 60

2018– 104, 28.

ഓരോ വർഷവും മരണ നിരക്കു കുറഞ്ഞു വരികയാണ്. 2014 മുതലാണ് എൻസിആർബി ഇത്തരം കണക്കുകൾ ശേഖരിച്ചു തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com