ADVERTISEMENT

ചെന്നൈ ∙ ഇന്ത്യയിൽ അഭയം തേടിയ ശ്രീലങ്കൻ തമിഴർക്കു പൗരത്വം നൽകുന്നതിനു നടപടികൾ ഉണ്ടാകുമെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പൗരത്വം നൽകുകയാണു പുതിയ നിയമത്തിന്റെ ലക്ഷ്യം, ആരുടെയും പൗരത്വം കവരുകയല്ല. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണ്. കഴിഞ്ഞ ആറു വർഷത്തിനിടെ പാക്കിസ്ഥാനിൽ നിന്നുള്ള 2838 പേർക്കും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 914 പേർക്കും ബംഗ്ലദേശിൽ നിന്നുള്ള 172 പേർക്കും പൗരത്വം നൽകി. ഇതിൽ മുസ്‌ലിംകളും ഉൾപ്പെടും.

ദേശീയ ജനസംഖ്യാ റജിസ്റ്റർ 10 വർഷത്തിലൊരിക്കൽ പുതുക്കുക പതിവാണ്. യുപിഎ സർക്കാരിന്റെ കാലത്തു 2010ലാണു അവസാനം പുതുക്കിയത്. അന്നു നടപ്പാക്കിയ ആളുകൾ ഇപ്പോൾ തെറ്റിദ്ധാരണ പരത്തുന്നു. പൗരത്വ നിയമവും ദേശീയ പൗരത്വ റജിസ്റ്ററും കൂട്ടിക്കലർത്തി പ്രശ്നമുണ്ടാക്കരുതെന്നും നിർമല സീതാരാമൻ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com