ADVERTISEMENT

ന്യൂഡൽഹി ∙ വിദ്യാർഥിയായ അർഥിനു സംശയങ്ങളേയുള്ളൂ. ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്ന അവനു മനസ്സിലാകുന്ന വിധം ലളിതമായി ഉത്തരം പറഞ്ഞുകൊടുത്ത് അധ്യാപികയായ ഡോ. ശാസ്ത്രിയുടെ ക്ലാസ്.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാൻ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് #അർഥ്ശാസ്ത്രി എന്ന ഹാഷ്ടാഗിൽ 22 നു 11മുതൽ ധനമന്ത്രാലയത്തിന്റെ സമൂഹമാധ്യമ പ്രചാരണം. അനിമേറ്റഡ് വിഡിയോ രൂപത്തിലാണിത്. കഴിഞ്ഞ വർഷവും ബജറ്റ് പദങ്ങൾ ജനങ്ങൾക്കു വിശദീകരിച്ചുള്ള പ്രചാരണം നടത്തിയിരുന്നു.

ബജറ്റ് വാഗ്ദാനങ്ങൾ പാലിച്ചെന്നു വിശദീകരിച്ച് #ഹമാരാഭരോസ എന്ന പേരിൽ മറ്റൊരു പ്രചാരണപരിപാടിയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com