ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, നിർഭയയുടെ രക്ഷാകർത്താക്കളും ഡൽഹി സർക്കാരും വിചാരണക്കോടതിയെ സമീപിച്ചു. പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. ഹർജിയിൽ ഇന്നു വാദം കേൾക്കും. മരണ വാറന്റ് പുറപ്പെടുവിക്കാൻ വിചാരണക്കോടതിയെ സമീപിക്കാമെന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 

പ്രതികൾക്ക് 7 ദിവസം സമയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും പ്രതികൾക്കു നോട്ടിസ് നൽകിയിട്ടുണ്ട്. ഹൈക്കോടതി അനുവദിച്ച ഒരാഴ്ച ഇന്നലെ അവസാനിച്ചിരിക്കെ കൂടുതൽ സമയം അനുവദിക്കുന്നതു തടയാനാണ് കേന്ദ്ര നീക്കം. ഇതിനിടെ, പ്രതികൾക്കു മുന്നിൽ മറ്റു നിയമവഴികളില്ലെന്ന തൽസ്ഥിതി റിപ്പോർട്ട് തിഹാർ ജയിൽ അധികൃതർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതേസമയം, രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ പ്രതികളിലൊരാളായ വിനയ് ശർമ ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചു.

English Summary: Government approaches court for death warrant in nirbhaya case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com