പുൽവാമ ഭീകരാക്രമണത്തിന് ഒരു വയസ്സ്; പുൽവാമയിൽ സ്മാരകം

pulwama-attack
SHARE

ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികം ഇന്ന്. വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാർക്കുള്ള സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും. ജീവൻ വെടിഞ്ഞ 40 ഭടന്മാരുടെ പേരുകൾ പുൽവാമ ലെത്പൊറയിലെ സിആർപിഎഫ് പരിശീലന കേന്ദ്രത്തിലുള്ള സ്മാരകത്തിൽ കൊത്തിവയ്ക്കും. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ജയ്ഷെ മുഹമ്മദ് ഭീകരൻ സിആർപിഎഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ജമ്മു – ശ്രീനഗർ യാത്രയ്ക്കിടെയാണു ജവാന്മാർ ആക്രമണത്തിനിരയായത്. പാക്ക് അധീന കശ്മീരിൽ ബാലാക്കോട്ടിലെ ഭീകര‌ക്യാംപിൽ വ്യോമാക്രമണം നടത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്.

English summary: Pulwama attack anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA