സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ച് കേജ്‍രിവാൾ

kejriwal-modi
അരവിന്ദ് കേജ്‌രിവാൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി.
SHARE

ന്യൂഡൽഹി ∙ രാംലീല മൈതാനത്ത് നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ.

എന്നാൽ വാരാണസിയിൽ ഒട്ടേറെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ നിർവഹിക്കേണ്ടതിനാൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന കാര്യത്തിൽ ഉറപ്പില്ല. മുൻപു കേന്ദ്രസർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നെങ്കിലും ഇത്തവണ അനുരഞ്ജനത്തിന്റെ പാതയിൽ മുന്നോട്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണു പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്നാണു സൂചന.

ഡൽഹിയിലെ 7 ബിജെപി എംപിമാരെയും പുതിയ സഭയിലേക്ക് വിജയിച്ച 8 പേരെയും ക്ഷണിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ നേതാക്കളെയോ ക്ഷണിച്ചിട്ടില്ല. ഡൽഹിയിലെ മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. നാളെ രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 

English Summary: Arvind Kejriwal invites PM Modi for his swearing-in ceremony on Sunday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA