ADVERTISEMENT

ന്യൂഡൽഹി ∙ ഇഎസ്ഐ ആശുപത്രികളിലല്ലാതെ പ്രസവത്തിന് പ്രവേശിക്കുന്ന അംഗങ്ങൾക്ക് നൽകിയിരുന്ന സഹായം 7500 രൂപയായി ഉയർത്താൻ ഇഎസ്ഐ കോർപറേഷൻ തീരുമാനിച്ചു. നിലവിൽ ഇത് 5000 രൂപയാണ്. അടുത്ത അധ്യയന വർഷം മുതൽ രാജ്യത്തെ ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 10% ക്വോട്ട ഏർപ്പെടുത്താനും തൊഴിൽമന്ത്രി സന്തോഷ് ഗാങ്‍വാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

കോർപറേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമമവുമാക്കുന്നതിന് ജില്ലാതലങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിക്കുമെന്ന് ബോർഡ് അംഗം വി. രാധാകൃഷ്ണൻ പറഞ്ഞു. 6 തൊഴിലാളി പ്രതിനിധികൾ, 6 തൊഴിലുടമ പ്രതിനിധികൾ, ഇഎസ്ഐ ഓഫിസർ, സംസ്ഥാന സർക്കാർ പ്രതിനിധി എന്നിവരും ചെയർമാന് കീഴിലുള്ള ജില്ലാ സമിതിയിലുണ്ടാകും. 3 വർഷമായിരിക്കും കാലാവധി. 

ഇഎസ്ഐയിൽ അംഗമാവുന്നതിനുള്ള വരുമാന പരിധി 25,000 രൂപയാക്കണമെന്ന ആവശ്യം കോർപറേഷൻ പിന്നീടു പരിഗണിക്കും. 21,000 രൂപയെന്ന പരിധി ഉയർത്തണമെന്നും ഇപിഎഫ് പോലെ പരിധി കഴിഞ്ഞാലും ഇഎസ്ഐയിൽ തുടരാൻ അനുവദിക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

English Summary: ESI Corporation increases confinement expenses to Rs 7500

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com