ADVERTISEMENT

ന്യൂഡൽഹി ∙ ടിക്കറ്റുകളിൽ തെർമൽ ബാർകോഡ് ഏർപ്പെടുത്താനും തിരക്കേറിയ സ്റ്റേഷനുകളിൽ നിന്നു പുറത്തേക്കു പോകുന്ന വാതിലുകളിൽ മെട്രോ സ്റ്റേഷനുകളിലേതു പോലെ സെൻസറുകൾ ഉള്ള ടിക്കറ്റ് പരിശോധന സംവിധാനം ഏർപ്പെടുത്താനും റെയിൽവേയ്ക്കു പദ്ധതി. കള്ളവണ്ടി യാത്രക്കാരെയും വ്യാജ ടിക്കറ്റുകാരെയും പിടികൂടാനും വരുമാനം വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമാണിത്. 

ആദ്യഘട്ടത്തിൽ ഉത്തര റെയിൽവേയിലെ തിരക്കേറിയ 2  സ്റ്റേഷനുകളിലായിരിക്കും പരിഷ്കാരം നടപ്പാക്കുക. ന്യൂഡൽഹി, ചണ്ഡിഗഡ്, ലക്നൗ തുടങ്ങിയ ഏതാനും സ്റ്റേഷനുകൾ പരിഗണിക്കുന്നുണ്ട്. വിജയകരമായാൽ തിരക്കേറിയ എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.

English Summary: Railways to install bar-coded flap gates at stations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com