ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻബാഗിൽ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥർ ഇന്നലെയും ഒത്തുതീർപ്പു ചർച്ച നടത്തി. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രൻ എന്നിവരാണ് സമരക്കാരുമായി ചർച്ച നടത്തിയത്. മധ്യസ്ഥരുടെ ആവശ്യപ്രകാരം മാധ്യമപ്രവർത്തകരെ ഒഴിവാക്കിയ ശേഷമായിരുന്നു ചർച്ച. 

സമരക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് വന്നിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നത് കൊണ്ട് സമരം ദുർബലമാവില്ലെന്നും ഹെഗ്ഡെ ചൂണ്ടിക്കാട്ടി. ‘പ്രധാനമന്ത്രിമാർ വരും പോകും. പ്രധാനമന്ത്രിമാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാവണമെന്നില്ല. നിങ്ങൾ പറയുന്നത് രാജ്യം ശ്രദ്ധിക്കുന്നുണ്ട്. പ്രധാനമന്ത്രിയും ശ്രദ്ധിക്കുന്നുണ്ട്’– അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാഹചര്യം മെച്ചപ്പെടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് സാധന രാമചന്ദ്രൻ പറഞ്ഞു. 

പൗരത്വ നിയമം പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നു സമരക്കാർ ആവർത്തിച്ചു. പ്രതികരണങ്ങൾ മധ്യസ്ഥ സംഘം സുപ്രീംകോടതിയെ അറിയിക്കും. 

സമരം ചെയ്യാൻ അവകാശമുണ്ടെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കരുതെന്ന് നേരത്തേ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com