ADVERTISEMENT

ന്യൂഡൽഹി ∙ വകുപ്പു മന്ത്രിയുടെ അറിവില്ലാതെ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്കു നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ നടുക്കം പ്രകടിപ്പിച്ചു. 

മന്ത്രാലയത്തിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായി എൻബിഎ പ്രസിഡന്റ് രജത് ശർമ പറഞ്ഞു. വിഷയത്തിൽ ഇടപെട്ടു നടപടി പിൻവലിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ച താൽപര്യത്തിന് എ‍ൻബിഎ നന്ദി പറഞ്ഞു. 

വിലക്ക് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചു മന്ത്രി പ്രകാശ് ജാവഡേക്കർ അന്വേഷണം നടത്തണമെന്നും ആ റിപ്പോർട്ട് പങ്കുവയ്ക്കണമെന്നും എൻബിഎ അഭ്യർഥിച്ചു. ന്യൂസ് ചാനലുകളെക്കുറിച്ചുള്ള പരാതികൾ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റിക്കാണ് കൈമാറേണ്ടതെന്നും ചൂണ്ടിക്കാണിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com