ADVERTISEMENT

മുംബൈ ∙ പ്രമുഖ ഷെഫ് ഫ്ലോയിഡ് കർഡോസ് (59) കോവിഡ് ബാധിച്ചു മരിച്ചു. ന്യൂയോർക്കിലെ ആശുപത്രിയിൽ ബുധനാഴ്ചയാണു മരണം. മുംബൈയിൽ പ്രമുഖ റസ്റ്ററന്റുകളായ ബോംബെ കന്റീൻ, ഒ പെട്രോ എന്നിവയുടെ ഉടമസ്ഥനാണ്. ഈയിടെ ബോംബെ സ്വീറ്റ് ഷോപ് എന്ന പുതിയ സംരംഭം കൂടി മുംബൈയിൽ ആരംഭിച്ചു.

മുംബൈയിൽ ജനിച്ച കാർഡോസ് താമസം ന്യൂയോർക്കിലാണ്. കഴിഞ്ഞ 8വരെ മുംബൈയിലുണ്ടായിരുന്നു. 18നു പനി മൂലം ആശുപത്രിയിലായി എന്നാണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മുൻകരുതലിന്റെ ഭാഗമായി മുംബൈയിലെ ആരോഗ്യ വകുപ്പ് അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മുംബൈയിലുണ്ടായിരുന്നപ്പോൾ കർഡോസുമായി അടുത്ത് ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com