ADVERTISEMENT

ന്യൂഡ‍ൽഹി ∙ കൊറോണ വൈറസിനെതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ അനുമതി നൽകിയ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി വാണിജ്യ മന്ത്രാലയം നിരോധിച്ചു. ആഭ്യന്തര വിപണിയിൽ ഇതിന്റെ ലഭ്യത ഉറപ്പാക്കുകയാണു ലക്ഷ്യം.

വിജ്ഞാപനം പുറത്തിറക്കിയതിനു മുൻപു തന്നെ അനുമതി നൽകിയവയുടെ കാര്യത്തിൽ ഇളവു നൽകും. നേരത്തേ സാനിറ്റൈസർ, വെന്റിലേറ്റർ, സർജിക്കൽ മാസ്ക് തുടങ്ങിയവയുടെ കയറ്റുമതി നിരോധിച്ചിരുന്നു. 

അനാവശ്യ ഉപയോഗം അരുത് 

ഹൈഡ്രോക്സി ക്ലോറോക്വിൻ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രതിരോധ മരുന്നായാണു നിർദേശിച്ചിരിക്കുന്നതെന്നും അനാവശ്യമായി ഉപയോഗിക്കരുതെന്നും ആരോഗ്യമന്ത്രാലയം. ഇതിനു പാർശ്വഫലങ്ങളുണ്ടാകാം. കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്നവർക്കും രോഗികളുമായി ഇടപഴകിയവർക്കും മാത്രമാണു മരുന്ന് ഉപയോഗിക്കാൻ അനുമതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com