ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ രാജ്യത്ത് പലയിടത്തും പൊലീസ് കയ്യേറ്റം ചെയ്യുന്നതിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തു നടപ്പാക്കിയ ലോക്ഡൗണിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയിട്ടുള്ള അവശ്യസേവനങ്ങളുടെ പട്ടികയിലാണു മാധ്യമങ്ങൾ.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആധികാരികമായ വിവരങ്ങളും ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണ്. മാധ്യമപ്രവർത്തകരെ തടയുകയല്ല, മറിച്ച് അവർക്കു സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണു പൊലീസ് ചെയ്യേണ്ടത്. കോവിഡ് പ്രതിരോധിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ മന്ത്രിതലത്തിൽ മാധ്യമങ്ങളെ അറിയിക്കാൻ സർക്കാർ സൗകര്യമൊരുക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. 

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, രോഗം സംബന്ധിച്ച വാർത്തകൾ ജനങ്ങളിലെത്തിക്കാൻ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും ലഭ്യമാക്കണമെന്ന് ദി ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐജെയു) ആവശ്യപ്പെട്ടു. വൈറസ് പകരുമെന്ന ആശങ്കയിൽ വിവിധയിടങ്ങളിൽ പത്രവിതരണം തടസ്സപ്പെടുന്നത് ആശങ്കാജനകമാണ്.

പത്രങ്ങളിലൂടെ വൈറസ് പകരില്ലെന്നു കേന്ദ്രസർക്കാരും വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടും വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സമൂഹ മാധ്യമങ്ങളിലടക്കമുള്ള വ്യാജ പ്രചാരണങ്ങൾ തടയണം. മാധ്യമപ്രവർത്തകർക്കു നേരെ ചിലയിടങ്ങളിൽ പൊലീസ് നടത്തുന്ന കയ്യേറ്റം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

English Summary: Editors guild protest against police attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com