ADVERTISEMENT

ന്യൂഡൽഹി / കൊച്ചി ∙ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില കേരളത്തിൽ 66.50 രൂപ കുറച്ചു. ഗാർഹിക പാചകവാതക സിലിണ്ടറിനു കൊച്ചിയിലെ പുതിയ വില 730 രൂപ; വ്യാവസായിക സിലിണ്ടറിന്റെ വില 1285 രൂപ. നിരക്കുകൾ ഇന്നലെ നിലവിൽ വന്നു. ക്രൂഡോയിൽ വില പകുതിയിലേറെ കുറഞ്ഞിരിക്കെയാണ് എൽപിജി വിലയിലെ ഇളവ്. എക്സൈസ് തീരുവ വർധന മൂലം പെട്രോൾ, ഡീസൽ വില കുറയുന്നില്ല. 

എൽപിജിക്ക് ഫെബ്രുവരിയിൽ 144.50 രൂപ കൂട്ടുകയും കഴിഞ്ഞ മാസം 53 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി വരെയുള്ള ആറു മാസങ്ങളിലായി 284 രൂപയാണ് മൊത്തം വർധിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com