ADVERTISEMENT

ഭോപാൽ∙ മധ്യപ്രദേശിൽ കുടുങ്ങിയ മലയാളികളായ മെഡിക്കൽ വിദ്യാർഥികള്‍ക്കു സഹായമായി കോൺഗ്രസ്. രാഹുൽ ഗാന്ധി ഒരുക്കിയ രണ്ടു ബസുകളിലായി  50 മെഡിക്കൽ വിദ്യാർഥികൾ ഇന്നലെ രാവിലെ കേരളത്തിലേക്ക് പുറപ്പെട്ടു. മാനസസരോവർ, ആര്‍കെഡിഎഫ് എന്നീ കോളജുകളിലെ വിദ്യാർഥികളാണു യാത്ര പുറപ്പെട്ടത്. ലോക്ഡൗണിനെത്തുടർന്നു നാട്ടിൽ പോകാനാകാതെ രണ്ടുമാസമായി കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ.

ഉദ്യോഗസ്ഥരുൾപ്പെടെ പലരുമായും ബന്ധപ്പെട്ടെങ്കിലും യാത്രയ്ക്കുള്ള സൗകര്യം ലഭിച്ചിരുന്നില്ല. പിന്നീടാണു രാഹുൽ ഗാന്ധിയുമായി ബന്ധപ്പെടുന്നത്. കമൽ നാഥ്, ഉമ്മന്‍ ചാണ്ടി തുടങ്ങി കോൺഗ്രസിലെ  ഇതര നേതാക്കളും സഹായം നൽകി. തുടർന്ന് രാഹുല്‍ ഗാന്ധിയുടെ നിർദേശപ്രകാരം മധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കൾ രണ്ടു വാഹനങ്ങൾ ഒരുക്കുകയായിരുന്നു. കൂടുതൽ പേരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മധ്യപ്രദേശ്  കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം വൈസ് പ്രസിഡന്റ് സജി ഏബ്രഹാം പറഞ്ഞു. 

Story Highlights: Covid 19, Coronavirus, Madhya Pradesh, Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com