ADVERTISEMENT

ന്യൂഡൽഹി∙ അതിർത്തിയിൽ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ജനസംഘവും ബിജെപിയും ഉത്തരവാദപ്പെട്ട പ്രതിപക്ഷം എന്ന നിലയിലാണു പ്രവർത്തിച്ചതെന്നും ശത്രുക്കളെ സഹായിക്കുന്ന നിലപാടെടുത്തിട്ടില്ലെന്നും ബിജെപി. 1948, 62, 65, 71 യുദ്ധ ഘട്ടങ്ങളിലെല്ലാം ജനസംഘം രാജ്യതാൽപര്യങ്ങൾക്കൊപ്പമാണു നിന്നതെന്നു ബിജെപി ജനറൽ സെക്രട്ടറി പി. മുരളീധർ റാവു പറഞ്ഞു. എന്നാൽ ഇപ്പോൾ കോൺഗ്രസ് അതിന്റെ ചരിത്രം പോലും മറന്നു നിരുത്തരവാദപരമായി പ്രവർത്തിക്കുകയാണ്. 

കോവിഡിനെയും ചൈനയെയും പ്രധാനമന്ത്രി നരേന്ദ്രമോദി മുൻപിൽ നിന്നു നേരിട്ടു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ രാഹുൽ ഗാന്ധി പറയുന്നതെല്ലാം നടപ്പാക്കാനാവില്ല. രാഹുൽ ഇക്കാലമത്രയും പറഞ്ഞതത്രയും ജനങ്ങൾ തള്ളുകയായിരുന്നു. 

കോൺഗ്രസിന്റെ ട്രസ്റ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതിൽ രാഷ്ട്രീയമില്ല. ഉണ്ടെങ്കിൽ 6 വർഷം മുൻപേ പ്രഖ്യാപിക്കാമായിരുന്നു. മോദി സർക്കാർ എടുത്ത വികസന നടപടികളും അദ്ദേഹം വിശദീകരിച്ചു. 

സാമ്പത്തിക മേഖലയിൽ ഗുരുതര പ്രതിസന്ധി: രാഹുൽ

ന്യൂഡൽഹി∙ രാജ്യത്തെ സാമ്പത്തിക മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് കോൺഗ്രസ് എംപി: രാഹുൽ ഗാന്ധി. ‘ചെറുകിട വ്യവസായങ്ങൾ തകർന്നു. വൻകിട കമ്പനികൾ സമ്മർദത്തിലാണ്. ബാങ്കുകളും പ്രതിസന്ധി നേരിടുന്നു. സാമ്പത്തിക മേഖലയിൽ സൂനാമിയടിക്കാൻ പോകുന്നുവെന്നു മാസങ്ങൾ മുൻപ് മുന്നറിയിപ്പ് നൽകിയ എന്നെ അന്നു ബിജെപിയും മാധ്യമങ്ങളും കളിയാക്കി. ആരെയും വിലയ്ക്കെടുക്കാനോ അപമാനിക്കാനോ കഴിയുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നു. സത്യത്തിനു വേണ്ടി പോരാടുന്നവരെ വിലയ്ക്കെടുക്കാനോ അപമാനിച്ച് ഇല്ലാതാക്കാനോ കഴിയില്ലെന്ന കാര്യം അദ്ദേഹം ഒരിക്കലും മനസ്സിലാക്കില്ല’–രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

English Summary: BJP against Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com