ADVERTISEMENT

ന്യൂഡൽഹി ∙ ജീവനക്കാരും തൊഴിലുടമകളും നൽകേണ്ട പ്രതിമാസ പ്രോവിഡന്റ് ഫണ്ട് (12% വീതം) വിഹിതം ജൂൺ – ഓഗസ്റ്റ് കാലയളവിലും കേന്ദ്ര സർക്കാർ നൽകുന്നതിന് മന്ത്രിസഭയുടെ അനുമതി. ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ മേയ് 13നു ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനാണ് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകിയത്. 100 ൽ താഴെ ജീവനക്കാരുള്ളതും അതിൽ 90% ജീവനക്കാർക്കും 15,000 രൂപ ശമ്പളമുള്ളതുമായ സ്ഥാപനങ്ങളുടെ ഭാഗമായവർക്കാണ് ആനുകൂല്യം ലഭിക്കുക.

മൊത്തം 72.22 ലക്ഷം വ്യക്തികളും 3.67 ലക്ഷം സ്ഥാപനങ്ങളുമാണ് ഈ ഗണത്തിലുള്ളത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, മാർച്ച് – മേയ് കാലയളവിലെ പിഎഫ് വിഹിതം അടയ്ക്കലും സർക്കാർ ഏറ്റെടുത്തിരുന്നു. മൊത്തം, 4,860 കോടി രൂപയാണ് ഈയിനത്തിൽ സർക്കാരിന് ചെലവു കണക്കാക്കുന്നത്.

English Summary: June- August PF divident to be given by central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com