ADVERTISEMENT

ന്യൂഡൽഹി ∙ ഡോക്ടർമാരുൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ ക്വാറന്റീൻ കാലയളവ് അവധിയായി കണക്കാക്കി ശമ്പളം നിഷേധിക്കാൻ പാടില്ലെന്നു വ്യക്തമാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കു കൃത്യമായി ശമ്പളം നൽകണമെന്ന നിർദേശം ത്രിപുര, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടില്ലെന്നു സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത പറഞ്ഞു.

ആരോഗ്യപ്രവർത്തകർക്കു ശമ്പളം ഉറപ്പാക്കണമെന്ന് ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു നിർദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ജൂൺ 17ന് ഉത്തരവിട്ടിരുന്നു. പിറ്റേന്നുതന്നെ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയെങ്കിലും ചില സംസ്ഥാനങ്ങൾ നടപടിയെടുത്തില്ലെന്ന് എസ്ജി പറഞ്ഞു. വീണ്ടും നിർദേശം നൽകാൻ കോടതി ആവശ്യപ്പെട്ടു.

ഉദയ്പുരിൽ നിന്നുള്ള ഡോ. ആരുഷി ജെയിന്റെ ഹർജിയുടെ ഭാഗമായി യുണൈറ്റഡ് റസിഡന്റ്സ് ആൻഡ് ഡോക്ടേഴ്സ് അസോസിയേഷൻ നൽകിയ ഇടക്കാല അപേക്ഷയാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കേസ് ഈ മാസം 10നു വീണ്ടും പരിഗണിക്കും.

English Summary: Do not reject salary for health workers during quarantine period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com