ADVERTISEMENT

ലക്നൗ ∙ ഉത്തർ പ്രദേശിലെ ഏക വനിതാ മന്ത്രി കമൽ റാണി വരുൺ (62) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞമാസം 18നാണു കോവിഡ് പോസിറ്റീവായത്. ന്യൂമോണിയയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്നു വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ഇന്നലെ രാവിലെ അന്ത്യം സംഭവിച്ചു. മന്ത്രിക്കു പ്രമേഹവും രക്തസമ്മർദവും തൈറോയ്‌ഡ് പ്രശ്നവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഭർത്താവ്: കിഷൻലാൽ വരുൺ. 2 മക്കളുണ്ട്.

ഘട്ടംപുർ എംഎൽഎയായ കമൽറാണി, യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണു കൈകാര്യം ചെയ്തിരുന്നത്. കാൻപുർ സ്വദേശിയാണ്. 2 തവണ ലോക്സഭാംഗമായിരുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചിച്ചു. യുപിയിൽ ഇതേവരെ 1600 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

English Summary: COVID-19: UP Minister Kamal Rani Varun Dies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com