ADVERTISEMENT

ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതു നീക്കം ചെയ്യാൻ രണ്ടാഴ്ച മുൻപ് ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണബ് ഇപ്പോഴും അബോധാവസ്ഥയിലാണ്.

ശ്വാസകോശത്തിലെ അണുബാധയുമായി ബന്ധപ്പെട്ട ചികിത്സ തുടരുന്നുണ്ട്.  വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആർമി ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രണബിന് നേരത്തെ കോവിഡും സ്ഥിരീകരിച്ചിരുന്നു.

എസ്പിബിയുടെ നില അൽപം മെച്ചപ്പെട്ടു

ചെന്നൈ ∙ കോവിഡ് ചികിൽസയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തെ വെന്റിലേറ്ററിൽ നിന്നു മാറ്റിയിട്ടില്ലെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് എംജിഎം ഹെൽത്കെയർ ആശുപത്രി അറിയിച്ചു. എന്നാൽ ഗുരുതരാവസ്ഥ പൂർണമായി മാറിയിട്ടില്ല.

2 ദിവസം മുൻപ് ആരംഭിച്ച എക്മോ ചികിൽസ ഫലം ചെയ്യുന്നുണ്ട്. യുഎസ്, യുകെ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാരുമായി വിഡിയോ കോളിലൂടെ ചർച്ച നടത്തിയതായി ആശുപത്രി അധികൃതർ  പറഞ്ഞു.

ഷിബു സോറന് കോവിഡ് 

റാഞ്ചി ∙ രാജ്യസഭാംഗവും ജാർഖണ്ഡ് മുക്തി മോർച്ച അധ്യക്ഷനുമായ ഷിബു സോറനും ഭാര്യ രൂപിയും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചതായി മകൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറിയിച്ചു.

വീട്ടിലെ മറ്റ് 7 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്കു തൊട്ടടുത്താണ് ഷിബു സോറന്റെ വസതി. നേരത്തെ 2 തവണ കോവിഡ് പരിശോധനയ്ക്കു വിധേയനായ മുഖ്യമന്ത്രി നാളെ വീണ്ടും പരിശോധനയ്ക്കു വിധേയനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com