ADVERTISEMENT

ജമ്മു ∙ കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ അടക്കം 19 പേരാണ് പ്രതികൾ. 2019 ഫെബ്രുവരി 24നാണ് ജവാന്മാർ സഞ്ചരിച്ച ബസിലേക്കു സ്ഫോടക വസ്തുക്കൾ നിറച്ച കാറിടിച്ചു കയറ്റിയത്. സംഭവത്തിൽ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാർ ഉൾപ്പെടെ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ.

തുടർന്നു നടന്ന അന്വേഷണത്തിൽ 7 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വിവിധ  സംഭവങ്ങളിൽ പിടിയിലായ ഭീകരരിൽ നിന്നും അവർക്ക് ഒളിത്താവളങ്ങൾ നൽകിയവരിൽ നിന്നും കിട്ടിയ മൊഴികളും ചാവേർ ആദിൽ അഹമ്മദിന്റെ അവസാനത്തെ വിഡിയോയും തെളിവുകളായി. ഈ തെളിവുകളെല്ലാം എൻഐഎ ജോയിന്റ് ഡയറക്ടർ അനിൽ ശുക്ല സമർപ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. 

മസൂദ് അസ്ഹറിനു പുറമേ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട 7 ഭീകരരും പിടിയിലാകാനുള്ള 4 പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. 

മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ അബ്ദുൽ റൗഫ്, അമ്മാർ അൽവി എന്നിവരാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്മാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com