ഡൽഹി തിരഞ്ഞെടുപ്പിലും എഫ്ബി കളിച്ചെന്ന് മുൻ ജീവനക്കാരി

Facebook
SHARE

ന്യൂഡൽഹി ∙ ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഫെയ്സ്ബുക് ഗ്രൂപ്പുകൾ വഴി സംഘടിത ശ്രമമുണ്ടായെന്നു മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.

അത്തരം ശ്രമങ്ങളെ കമ്പനി കണ്ടെത്തിയിരുന്നെന്നും ആ ഗ്രൂപ്പുകൾ നീക്കം ചെയ്യാനുള്ള ജോലിയിൽ താനും ഉൾപ്പെട്ടിരുന്നെന്നും സോഫി ചാങ് വെളിപ്പെടുത്തി. ഫെയ്സ്ബുക്കിലെ ജീവനക്കാർക്കെഴുതിയ കുറിപ്പിലെ ഭാഗങ്ങൾ പുതിയ രാഷ്ട്രീയ യുദ്ധത്തിനു കളമൊരുക്കിയിട്ടുണ്ട്.

ഇതേക്കുറിച്ചു കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും കണ്ടെത്തി നീക്കം ചെയ്യുന്ന ടീമിലെ അംഗമായിരുന്നു ഡേറ്റ സയന്റിസ്റ്റ് ആയ സോഫി ചാങ്.

വെളിപ്പെടുത്തലിനു പിന്നാലെ എഎപിക്കെതിരെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. എന്നാൽ ഫെയ്സ്ബുക് ബിജെപിയെയാണു പിന്തുണയ്ക്കുന്നതെന്നതു വ്യക്തമാണെന്നു എഎപി ഐടി വിഭാഗം മേധാവി അങ്കിത് ലാൽ തിരിച്ചടിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA