കപില വാത്സ്യായൻ അന്തരിച്ചു

kapila
SHARE

ന്യൂഡൽഹി ∙ വിഖ്യാത കലാ വിദുഷിയും എഴുത്തുകാരിയുമായ കപില വാത്സ്യായൻ (91) അന്തരിച്ചു. സംസ്കാരം നടത്തി. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സിന്റെ സ്ഥാപക ഡയറക്ടറും  മുൻ  രാജ്യസഭാംഗവുമാണ്. 2011 ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

കേരളത്തിലെ ക്ഷേത്രകലകളെക്കുറിച്ച് ‘ദി ആർട്സ് ഓഫ് കേരള ക്ഷേത്രം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ താമസിച്ച് കഥകളി പഠിച്ചു. 2006ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടുവെങ്കിലും ഇരട്ടപ്പദവി വിവാദത്തിൽപ്പെട്ട് രാജിവച്ചു. തുടർന്ന് 2007 ൽ വീണ്ടും രാജ്യസഭാംഗമായി 2012 വരെ തുടർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA