മോദിക്ക് സപ്തതി മധുരം

INDIA-MYANMAR-POLITICS-DIPLOMACY
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70. ജന്മദിനാഘോഷത്തോടനുബന്ധിച്ച് 14 മുതൽ ബിജെപി സേവാ സപ്താഹം ആചരിച്ചു വരികയാണ്. 

രക്തദാന ക്യാംപുകൾ, മെഡിക്കൽ ക്യാംപുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, അന്നദാനം, മാസ്ക് വിതരണം തുടങ്ങിയവ രാജ്യത്തെ എല്ലാ ജില്ലകളിലും നടത്തുന്നുണ്ടെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. 

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ. ജില്ലകളിലെ 70 കേന്ദ്രങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ക്ഷേമപ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA