പി.ആർ. കൃഷ്ണകുമാർ അന്തരിച്ചു

aryavaidya pharma
SHARE

കോയമ്പത്തൂർ ∙ ആയുർവേദ ചികിത്സയും ഗവേഷണവും പ്രചരിപ്പിക്കുന്നതിനു ജീവിതം മാറ്റിവച്ച കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ പി.ആർ.കൃഷ്ണകുമാർ (69) അന്തരിച്ചു. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സംസ്കാരം ഇന്നു രാവിലെ എട്ടരയ്ക്ക് കോയമ്പത്തൂർ നഞ്ചുണ്ടാപുരം ഇഷ വൈദ്യുത ശ്മശാനത്തിൽ.

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി.വി.രാമവാരിയരുടെയും പങ്കജത്തിന്റെയും മകനായി പാലക്കാട് കരിമ്പുഴയിലായിരുന്നു ജനനം. ആയുർവേദ ബിരുദം നേടിയ ശേഷം പൂർണസമയം ഈ മേഖലയ്ക്കായി നീക്കിവയ്ക്കുകയായിരുന്നു. ആയുർവേദത്തിനു ലോകാരോഗ്യസംഘടനയുടെ അംഗീകാരം നേടിയെടുക്കുന്നതിന് ഇദ്ദേഹം ഏറെ സംഭാവനകൾ ചെയ്തു. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും സഹകരണത്തോടെ ഒട്ടേറെ ഗവേഷണപദ്ധതികൾ ഇദ്ദേഹം നടപ്പാക്കി. കോയമ്പത്തൂർ അവിനാശിലിംഗം വനിതാ സർവകലാശാല ചാൻസലറാണ്.

സഹോദരങ്ങൾ: കസ്തൂരി ജി.കുട്ടി, ഗീത വർമ, ദുർഗ രഘുനാഥ്, അംബിക പ്രകാശ്, പരേതരായ രാജഗോപാൽ രാമ വാരിയർ, തങ്കം വാരസ്യാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA