ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷ കക്ഷികളുടെ സഭാ ബഹിഷ്കരണത്തിനിടെ, തൊഴിൽ മേഖലയിലെ ഉദാരവൽക്കരണവുമായി ബന്ധപ്പെട്ട 3 ചട്ടങ്ങൾ ലോക്സഭ പാസാക്കി. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ, വ്യവസായ ബന്ധം, ജോലി സ്ഥലത്തെ സുരക്ഷ, ആരോഗ്യം എന്നിവ സംബന്ധിച്ച ചട്ടങ്ങളാണു ശബ്ദവോട്ടോടെ പാസാക്കിയത്. കോൺഗ്രസ് അടക്കം കക്ഷികൾ സഭ ബഹിഷ്കരിച്ചതിനാൽ എതിർപ്പുകളുണ്ടായില്ല.

ട്രേഡ് യൂണിയനുകൾക്കും മിന്നൽ സമരങ്ങൾക്കും നിയന്ത്രണവും സംസ്ഥാനങ്ങൾക്ക് ആവശ്യാനുസരണം തൊഴിൽനിയമങ്ങളിൽ മാറ്റം വരുത്താനുള്ള അവകാശവും വ്യവസായ ബന്ധചട്ടത്തിലുണ്ട്. സമരം നടത്താൻ യൂണിയനുകൾ 14 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണം, മുന്നൂറോ അതിൽ താഴെയോ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അനുമതി കൂടാതെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും തൊഴിൽദാതാവിനു സാധിക്കും. നേരത്തേ, 100 തൊഴിലാളികൾ എന്നതായിരുന്നു പരിധി.

ഗ്രാറ്റുവിറ്റി ലഭിക്കാൻ ചുരുങ്ങിയത് 5 വർഷത്തെ തൊഴിൽ കാലയളവ് വേണമെന്ന നിബന്ധന ഒഴിവാക്കി, തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഗ്രാറ്റുവിറ്റിക്ക് അർഹത നിശ്ചയിക്കാൻ സാമൂഹിക സുരക്ഷാ ചട്ടം വ്യവസ്ഥ ചെയ്യുന്നു. സ്ഥിരം ജീവനക്കാർക്ക് 5 വർഷ കാലയളവ് തുടരും. കരാർ ജീവനക്കാർക്കു തൊഴിൽ കാലയളവിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രാറ്റുവിറ്റി. മാധ്യമപ്രവർത്തകർക്കു 3 വർഷത്തിനു ശേഷം ഗ്രാറ്റുവിറ്റിക്ക് അർഹത. അതിഥിത്തൊഴിലാളികളെയും സാമൂഹിക സുരക്ഷാ ചട്ടത്തിൽ ഉൾപ്പെടുത്തി. ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധം.അതിഥിത്തൊഴിലാളികൾക്കു ജോലി സ്ഥലത്തിനു സമീപം താൽക്കാലിക താമസം ലഭ്യമാക്കണമെന്ന വ്യവസ്ഥ ജോലി സ്ഥലത്തെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ചട്ടത്തിൽ നിന്ന് ഒഴിവാക്കി. ഇവർക്ക് സ്വന്തം സംസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രാ ബത്ത തൊഴിൽദാതാവ് നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി.

English Summary: New labour laws passed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com