ADVERTISEMENT

ന്യൂഡൽഹി ∙ തിയറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും ഈ മാസം 15 മുതൽ ലോക്ഡൗണിൽ നിന്നു ‘റിലീസ്.’ ഇവ ഉപാധികളോടെ തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അൺലോക്ക് 5 മാർഗരേഖ വ്യക്തമാക്കി. അൺലോക്ക് എന്നതിനു പകരം ‘റീ ഓപ്പണിങ്’ എന്ന പേരിലാണ് ഇക്കുറി മാർഗനിർദേശങ്ങൾ ഇറക്കിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ മാസം 31 വരെ കർശന ലോക്ഡൗൺ തുടരും. സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്നും മാർഗരേഖ വ്യക്തമാക്കി.

മാർഗനിർദേശങ്ങൾ:

∙ കായിക താരങ്ങൾക്കു പരിശീലനത്തിനായി നീന്തൽക്കുളങ്ങൾ ഉപയോഗിക്കാം.

∙ വിദ്യാർഥികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയാറാക്കണം. വിദ്യാർഥിക്കു സ്കൂളിലെത്താൻ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം ആവശ്യം.

∙ ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ അനുവദിക്കണം. ഹാജർ നിർബന്ധമാക്കരുത്.

∙ പിഎച്ച്ഡി, പിജി വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് 15 മുതൽ കോളജ് ലബോറട്ടറികൾ തുറന്നു കൊടുക്കാം.

∙ സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകളിൽ 100നു മുകളിൽ ആളുകൾക്കു പങ്കെടുക്കാം. മാസ്ക്, അകല വ്യവസ്ഥ, തെർമൽ സ്കാനിങ്, സാനിറ്റൈസർ എന്നിവ നിർബന്ധം.

∙ ഹാളുകളിലാണ് ചടങ്ങെങ്കിൽ പരമാവധി പങ്കെടുക്കാവുന്നത് 200 പേർക്ക്. ഇരിപ്പിടത്തിന്റെ പകുതി ഒഴിച്ചിടണം.

∙ തുറസ്സായ സ്ഥലങ്ങളിലുള്ള ഒത്തുചേരലുകളിൽ അകല വ്യവസ്ഥ അടക്കമുള്ള നിബന്ധനകൾ കർശനമായി പാലിക്കണം.

∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തി വിദ്യാഭ്യാസ മന്ത്രാലയം അന്തിമ തീരുമാനമെടുക്കണം.

∙ പാർക്കുകൾ തുറക്കാം.

∙ കണ്ടെയ്ൻമെന്റ് സോണുകൾക്കു പുറത്ത് സംസ്ഥാനങ്ങൾ ലോക്ഡൗൺ ഏർപ്പെടുത്തരുത്.

∙ സംസ്ഥാനങ്ങൾക്കുള്ളിലും പുറത്തേക്കും യാത്രാ വിലക്കില്ല. ഇതിന് പ്രത്യേക പാസ്, പെർമിറ്റ് എന്നിവ ആവശ്യമില്ല.

English summary: Unlock: Theaters to open 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com