റിച്ച ഛദ്ദ അനുരാഗ് കശ്യപിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പായൽ: മാനനഷ്ടക്കേസ്
Mail This Article
×
മുംബൈ ∙ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനം ആരോപിച്ചു പൊലീസിൽ പരാതി നൽകിയ നടി പായൽ ഘോഷിനെതിരെ നടി റിച്ച ഛദ്ദ 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മാനനഷ്ടക്കേസ് നൽകി.
തന്നെപ്പോലെ റിച്ച ഛദ്ദ, ഹുമ ഖുറേഷി എന്നീ നടിമാരും കശ്യപിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പായൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, 2 നടിമാരും ഇക്കാര്യം നിഷേധിക്കുകയും സംവിധായകനു പിന്തുണ അറിയിക്കുകയുമാണ് ചെയ്തത്. പിന്നാലെയാണ് വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതിനും മാനനഷ്ടമുണ്ടാക്കിയതിനും റിച്ച കോടതിയെ സമീപിച്ചത്. കേസുമായോ, ബന്ധപ്പെട്ട വാർത്തകളിലോ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും അവർ അഭ്യർഥിച്ചു. കേസ് ഇന്നു കോടതി പരിഗണിക്കും.
English Summary: Richa Chadha files defamation suit against Payal Ghosh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.