ADVERTISEMENT

ന്യൂഡൽഹി ∙ സമാധാനപരമായി പ്രതിഷേധിക്കാൻ ജനത്തിന് അവകാശമുള്ളപ്പോഴും പൊതുവഴികളും പൊതുസ്ഥലങ്ങളും സ്ഥിരം സമരവേദി ആക്കുന്നത് ഒരിടത്തും അനുവദിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ നടത്തിയ സമരം ചോദ്യം ചെയ്ത ഹർജിയിലാണ് മൂന്നംഗ ബെഞ്ചിന്റെ വിധി. 

സമരത്തിനുള്ള അവകാശത്തെ സർക്കാർ മാനിക്കുകയും പ്രോൽസാഹിപ്പിക്കുകയും വേണം. അതിലാണ് നമ്മുടേതുപോലുള്ള ജനാധിപത്യത്തിന്റെ കരുത്ത്. ജനാധിപത്യവും വിയോജിപ്പും ഒരേ സമയം നടക്കും. പക്ഷേ, പ്രതിഷേധ സമരങ്ങൾ അതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂ. 

ഷഹീൻ ബാഗ് സമരം അത്തരം നിശ്ചിത സ്ഥലത്തല്ലായിരുന്നു എന്നു മാത്രമല്ല, യാത്രക്കാർക്ക് അസൗകര്യമുണ്ടാകുംവിധം വഴി തടയുകയും ചെയ്തുവെന്നു കോടതി വിലയിരുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com