ADVERTISEMENT

ന്യൂഡൽഹി∙ പുതിയ കർഷക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷി മന്ത്രാലയം വിളിച്ച യോഗത്തിൽ പ്രതിഷേധവുമായി കർഷക സംഘടനകൾ. ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ സംഘടനാ നേതാക്കൾ യോഗത്തിൽ നിന്നിറങ്ങിപ്പോയി. നിയമത്തിനെതിരായ പ്രക്ഷോഭം നയിക്കുന്ന പഞ്ചാബിലെ കിസാൻ മസ്ദൂർ സംഘർഷ് സമിതി വിട്ടുനിന്നുവെങ്കിലും പങ്കെടുക്കാൻ മറ്റു സംഘടനകളിലെ നേതാക്കൾ എത്തിയിരുന്നു.

ഇന്നലെ രാവിലെ മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കാൻ മന്ത്രാലയ സെക്രട്ടറി സഞ്ജയ് അഗർവാൾ എത്തിയതിൽ സംഘടനകൾ എതിർപ്പറിയിച്ചു. ചർച്ച നടത്താൻ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ എത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

മന്ത്രി എത്തില്ലെന്ന് മറുപടി ലഭിച്ചതോടെ മുദ്രാവാക്യം വിളിച്ച സംഘടനാ നേതാക്കൾ ബില്ലുകൾ കീറിയെറിഞ്ഞു. തുടർന്ന് മന്ത്രാലയത്തിനു മുന്നിലുള്ള വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്. കർഷകരെ അനുനയിപ്പിക്കാൻ മന്ത്രാലയം വിളിച്ച രണ്ടാമത്തെ ചർച്ചയാണു പരാജയപ്പെടുന്നത്.

English Summary: Farmers tear bill; walks out of meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com