പാക്ക് മേജറുടെ സ്മൃതികുടീരം പുതുക്കിപ്പണിത് ഇന്ത്യൻ സേന

Grave-of-pak-officer
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം കുപ്‌വാര നൗഗാം സെക്ടറിൽ ഇന്ത്യൻ സേന പുതുക്കിപ്പണിത പാക്ക് സേനാ മേജർ മുഹമ്മദ് ഷബീർ ഖാന്റെ കബറിടം. ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ സേന കോർ പുറത്തുവിട്ട ചിത്രം.
SHARE

ന്യൂഡൽഹി ∙ പാക്ക് സൈനികന്റെ കബറിടം ഇന്ത്യൻ സേന പുതുക്കിപ്പണിതു. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം കുപ്‌വാരയിൽ 1972 ൽ വധിക്കപ്പെട്ട പാക്ക് മേജർ മുഹമ്മദ് ഷബീർ ഖാന്റെ കബറിടമാണു പുതുക്കിയത്. അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ്, പാക്ക് മേജർക്ക് ഇന്ത്യയുടെ ആദരം.

‘മരിച്ച സൈനികൻ ആദരമർഹിക്കുന്നു; ഏതു രാജ്യക്കാരനായാലും’ – ട്വിറ്ററിൽ പങ്കുവച്ച സ്മൃതികുടീരത്തിന്റെ ചിത്രത്തിനു താഴെ സേന കുറിച്ചു. ഇന്ത്യൻ സേനയുടെ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണു കബർ പുതുക്കിപ്പണിതതെന്നു നിയന്ത്രണ രേഖയുടെ ചുമതല വഹിക്കുന്ന ചിനാർ കോർ പ്രതികരിച്ചു.

1972 മേയ് അഞ്ചിനാണു ഷബീർ ഖാൻ കൊല്ലപ്പെട്ടത്. ഇന്ത്യൻ ഭാഗത്തു മരിച്ചു വീണതിനാൽ അവിടെത്തന്നെ സംസ്കരിച്ചു. ‘9 സിഖ് സേനാംഗങ്ങളുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ മുഹമ്മദ് ഷബീർ ഖാന്റെ ഓർമയ്ക്ക്’ എന്ന് കുടീരത്തിനു മുന്നിൽ മാർബിൾ ശിലയിൽ കൊത്തിവച്ചിട്ടുണ്ട്.

English Summary: Indian Army Restores Damaged Grave Of Decorated Pak Officer In J&K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA