ADVERTISEMENT

സേലം ∙ ശൂരമംഗലം കന്തംപട്ടിയിൽ ജീവനോടെ ബന്ധുക്കൾ ഫ്രീസറിലടച്ച ആൾ മരിച്ചു. ഓൾഡ് ഹൗസിങ് ബോർഡ് ഭാഗത്തു താമസിക്കുന്ന ബാലസുബ്രഹ്മണ്യകുമാറാണു (74) ഇന്നലെ പുലർച്ചെ 5.55നു സേലം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ 12നാണു മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറിൽ മണിക്കൂറുകളോളം കിടത്തിയത്. ഇദ്ദേഹത്തിന്റെ സഹോദരനും സഹോദരിയുടെ മക്കൾക്കുമെതിരെ കേസെടുത്തിരുന്നു. ഇവർക്കു മനോദൗർബല്യമുള്ളതായി പൊലീസ് അറിയിച്ചു.

ബാലസുബ്രഹ്മണ്യകുമാറും ബന്ധുക്കളും ഒരു വീട്ടിലായിരുന്നു താമസം. പരിചരിക്കാൻ ആളില്ലാതായതോടെ സഹോദരൻ ഫ്രീസർ വരുത്തി കിടത്തിയ ശേഷം അയൽവാസികളോട് അദ്ദേഹം മരിച്ചതായി അറിയിച്ചു. എട്ടു മണിക്കൂറോളം കഴിഞ്ഞു പൊലീസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹം ബന്ധുക്കൾക്കു കൈമാറി.

വിഡിയോയിൽനിന്നുള്ള ദൃശ്യം
വിഡിയോയിൽനിന്നുള്ള ദൃശ്യം

English Summary: Indian man rescued from mortuary freezer dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com