ബിജെപിക്കു കൂടുതൽ സീറ്റ് കിട്ടിയാലും നിതീഷ് തന്നെ മുഖ്യമന്ത്രി: അമിത് ഷാ

1200-amith-sha-nithish-kumar-bihar
അമിത് ഷാ, നിതീഷ്കുമാർ
SHARE

ന്യൂഡൽഹി∙ ബിഹാറിൽ ബിജെപിക്കു കൂടുതൽ സീറ്റു ലഭിച്ചാലും എൻഡിഎയുടെ മുഖ്യമന്ത്രി നിതീഷ്കുമാർ തന്നെയായിരിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൽജെപി ഇപ്പോൾ എൻഡിഎയിൽ ഇല്ല.

അവർ എന്തു പറയുന്നുവെന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് തുടർ ചികിത്സകളുമായി 2 മാസത്തോളം പൊതുരംഗത്തു സജീവമല്ലാതിരുന്ന അമിത് ഷാ ചാനലുകൾക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തു വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.

ബിഹാർ: 31% സ്ഥാനാർഥികൾ ക്രിമിനൽ കേസ് പ്രതികൾ

ന്യൂഡൽഹി∙ ബിഹാറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 31% പേരും ക്രിമിനൽ കേസുകളിൽ പ്രതികളായവർ. ആകെ 1064 സ്ഥാനാർഥികളാണ് 28നു നടക്കുന്ന ആദ്യഘട്ടത്തിൽ മത്സരിക്കുന്നത്. 244 പേർ (23%) ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതികളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 

ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികളിൽ 30 പേർ ആർജെഡിയിൽ നിന്നാണ്. എൽജെപി (24), ബിജെപി (21), കോൺഗ്രസ് (12), ജെഡിയു (15), ബിഎസ്പി (8) എന്നിങ്ങനെ പട്ടികയിലുണ്ട്. ഇതിൽ 29 പേർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്. 3 പേർക്കെതിരെ പീഡനക്കേസ്, 21 പേർക്കെതിരെ കൊലക്കുറ്റം, 62 പേർക്കെതിരെ വധശ്രമക്കുറ്റം. സ്ഥാനാർഥികളിൽ 375 പേർ (35%) കോടികളുടെ ആസ്തിയുള്ളവരാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.