ADVERTISEMENT

ന്യൂഡൽഹി∙ കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുടെ ഒളിത്താവളം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സേനാനടപടി. കീഴടങ്ങാനുള്ള നിർദേശം അവഗണിച്ച് ഭീകരർ വെടിയുതിർത്തതാണു മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ കലാശിച്ചത്. 

കഴിഞ്ഞയാഴ്ച ജമ്മു ആൻഡ് കശ്മീർ ബാങ്കിന്റെ വാനിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തതുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതികളാണു കൊല്ലപ്പെട്ടവരെന്ന് അധികൃതർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com