ആരോഗ്യസേതു: ബാക്എൻഡ് കോഡും പുറത്തുവിട്ടു

1200-arogya-setu-app-covid
SHARE

ന്യൂഡൽഹി ∙ ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനം വ്യക്തമാക്കുന്ന ബാക്എൻഡ് കോഡ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം പുറത്തുവിട്ടു. ഇ–ഗവേണൻസ് വിശദാംശങ്ങൾ പങ്കുവയ്ക്കാനുള്ള ‘ഓപ്പൺ ഫോർജ്’ എന്ന വെബ്സൈറ്റിൽ കോഡ് ലഭിക്കും. ആപ്പിന്റെ പ്രവർത്തനം, സ്വകാര്യത, സുരക്ഷ എന്നിവയുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്കു മനസ്സിലാക്കാൻ ഇതോടെ സാധിക്കുമെന്നാണു വിലയിരുത്തൽ.

സോഴ്സ് കോഡ് നേരത്തേ പുറത്തുവിട്ടിരുന്നു. സർക്കാർ വെബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ എന്നിവയുടെ പ്രവർത്തന വിശദാംശങ്ങൾ പൊതുഇടത്തിൽ ലഭ്യമാക്കുകയെന്ന നയത്തിന്റെ ഭാഗമായാണു ബാക്എൻഡ് കോഡും പുറത്തുവിട്ടതെന്നാണു കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ വിശദീകരണം.നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) ചുമതലയിലുള്ള ആപ്ലിക്കേഷൻ 16.43 കോടി ആളുകൾ ഇതിനോടകം ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

English Summary: Arogya Setu back end code

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA