ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മനുഷ്യനിർമിത കാർബൺ നാനോട്യൂബ് തമിഴ്നാട്ടിലെ കീഴടിയിൽ കണ്ടെത്തി. 1991ൽ ജാപ്പനീസ് ശാസ്ത്രജ്ഞർ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത കാർബൺ നാനോട്യൂബുകൾ (സിഎൻടി) അശാസ്ത്രീയമാർഗങ്ങളിൽ രൂപപ്പെട്ടത് പുരാവസ്തു ഗവേഷകർ കണ്ടെത്തുന്നത് ഇതാദ്യമല്ല. എന്നാൽ, ഇത്ര പഴക്കമുള്ള മനുഷ്യനിർമിത സിഎൻടി കണ്ടെത്തുന്നത് ആദ്യമാണ്. 

ഒട്ടേറെ പുരാവസ്തുക്കൾ കണ്ടെടുത്തിട്ടുള്ള കീഴടിയിൽനിന്നു ലഭിച്ച സിഎൻടി സംഘകാലത്തെ (ബിസി 600) കളിമൺപാത്ര നിർമാണത്തിനിടെ രൂപപ്പെട്ടതാകാമെന്നാണു ഗവേഷകരുടെ നിഗമനം. 

പാത്രങ്ങൾ കൂടുതൽ ഈടുനിൽക്കുന്നതിനായി പച്ചിലകളും മറ്റും അരച്ചുപുരട്ടി തീച്ചൂളയിൽ വേവിച്ചെടുത്തപ്പോൾ സിഎൻടി രൂപപ്പെട്ടിരിക്കാം. 1100 – 1400 ഡിഗ്രി ചൂടിൽ വേവിച്ച പാത്രങ്ങളിലാണ് സിഎൻടി കണ്ടെത്തിയതെന്നും എന്നാൽ അടുത്തകാലത്ത് ശാസ്ത്രലോകം നിർവചിച്ച കാർബൺ നാനോട്യൂബുകളെപ്പറ്റി അന്നത്തെ മനുഷ്യർക്ക് അറിവുണ്ടായിരുന്നു എന്ന് ഇതിനർഥമില്ലെന്നും ഗവേഷകർ വ്യക്തമാക്കി. ദീർഘവൃത്താകൃതിയിലുള്ളതും നൂതനസവിശേഷതകളുള്ളതുമായ കാർബൺ തന്മാത്രകളെയാണു കാർബൺ നാനോട്യൂബ് എന്നു വിശേഷിപ്പിക്കുന്നത്.

English Summary: Oldest CNT found at Tamilnadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com