വീണ്ടും പാക്ക് പ്രകോപനം; സൈനികനു വീരമൃത്യു

indian-army
പ്രതീകാത്മക ചിത്രം
SHARE

ജമ്മു ∙ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഇന്ത്യൻ സൈനികനു വീരമൃത്യു. രജൗരി ജില്ലയിലുണ്ടായ ആക്രമണത്തിൽ മഹാരാഷ്ട്ര കോലാപ്പുർ സ്വദേശി ഹവിൽദാർ പാട്ടീൽ സൻഗ്രാം ശിവജിയാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ പാക്ക് ആക്രമണമാണിത്. നവംബർ 13 നു 5 സൈനികരും ഗ്രാമീണരുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു. ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യ കനത്ത ആക്രമണം നടത്തിയതായി കരസേന അറിയിച്ചു. നിയന്ത്രണ രേഖയിൽ സത്പാൽ, മന്യാരി, ലഡ്‍വാൾ എന്നീ കേന്ദ്രങ്ങളിൽ പുലർച്ചെ വരെ വെടിവയ്പ് നടന്നു.

ഇതിനിടെ, ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭീകരാക്രമണം നടത്താൻ ജയ്ഷെ മുഹമ്മദ് നടത്തുന്ന ശ്രമങ്ങളുടെ പേരിൽ പാക്ക് ഹൈക്കമ്മിഷനിലെ ചുമതലക്കാരനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു.

English Summary: Pakistan firing at LOC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA