ADVERTISEMENT

ന്യൂഡൽഹി ∙ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലിൽ വീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്താനായില്ല. ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിനായി തിരച്ചിൽ തുടരുകയാണെന്നു നാവികസേനാ വൃത്തങ്ങൾ പറഞ്ഞു. 2 പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചു. 

നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും കപ്പലുകളുമാണ് തിരച്ചിൽ തുടരുന്നത്.

നോവായി ആ കത്തും നർമവും

നിഷാന്ത് സിങ് അപകടത്തിൽപെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ, കഴിഞ്ഞ മേയിൽ വിവാഹത്തിന് അനുമതി തേടി കമാൻഡിങ് ഓഫിസർക്ക് അയച്ച നർമം നിറഞ്ഞ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ‘ബുള്ളറ്റിനിരയാകാനുള്ള അനുമതി’ എന്നാണു തലക്കെട്ട്. കാമുകിയായിരുന്ന നയാബ് റൺധാവയ്ക്കൊപ്പം ചെലവഴിച്ച പ്രണയനാളുകളെ സേനയുടെ സാങ്കേതിക പദങ്ങളിലാണ് നിഷാന്ത് ഉപമിച്ചിരിക്കുന്നത്.

‘സൂം മീറ്റിങ്ങിലൂടെ വിവാഹം നടത്താൻ മാതാപിതാക്കൾ അനുമതി നൽകിയിരിക്കുന്നു. അതിനാൽ ആത്മഹത്യാപരമായ ഈ തീരുമാനത്തിനു താങ്കളുടെ അനുമതി തേടുന്നു. ആ അപകടത്തിനു സാക്ഷിയാവാനും ദമ്പതികളെ അനുശോചനം അറിയിക്കാനും താങ്കളെ ക്ഷണിക്കുന്നു’ എന്നാണ് കത്ത് അവസാനിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com