ADVERTISEMENT

ന്യൂഡൽഹി ∙ ഓഹരി ഇടപാടിലെ ക്രമക്കേടിന്റെ പേരിൽ, എൻഡിടിവി പ്രമോട്ടർമാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവരുൾപ്പെടെ 7 പേർക്കും 3 സ്ഥാപനങ്ങൾക്കും ഓഹരി വിപണിയിൽ വിലക്ക്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന്റേതാണു (സെബി) നടപടി. ഓഹരി വിൽപനയിലൂടെ നേടിയ ലാഭം തിരിച്ചടയ്ക്കണം.

ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് കമ്പനിയുടെ അഭിഭാഷകർ വിശദീകരിച്ചു. 2006 സെപ്റ്റംബർ മുതൽ 2008 ജൂൺ വരെ ഇൻസൈഡർ ട്രേഡിങ് നടത്തിയെന്നായിരുന്നു ആരോപണം.

പ്രണോയ് റോയ്, രാധിക റോയ്, സഞ്ജയ് ദത്ത്, പ്രനിത ദത്ത് എന്നിവർക്കും ക്വാണ്ടം സെക്യൂരിറ്റീസ്, എസ്എഎൽ റിയൽ എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങൾക്കുമാണ് വിലക്ക്. പ്രണോയ് റോയും രാധികയും 16.97 കോടി രൂപ 6% പലിശ സഹിതം തിരിച്ചടയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com