കന്നഡ നടിമാരുടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാൻ പരിശോധന
Mail This Article
×
ബെംഗളൂരു ∙ കന്നഡ സിനിമാ ലഹരി കേസിൽ അറസ്റ്റിലായി ജയിലിലുള്ള നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി ഉൾപ്പെടെയുള്ളവരുടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാൻ മുടി സാംപിൾ ശേഖരിച്ച് പൊലീസ്. നേരത്തെ സാംപിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും മാനദണ്ഡം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫൊറൻസിക് സയൻസ് ലാബ് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റിലായ രണ്ടു നടിമാരും മൂന്നു മാസത്തോളമായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ജയിലിലുള്ള ലഹരി ഇടപാടുകാരായ പ്രശാന്ത് രങ്ക, ലോം പപ്പർ സാംബ, രാഹുൽ തോൺസെ, മലയാളി നടൻ നിയാസ് മുഹമ്മദ് എന്നിവരുടെ സാംപിളുകളും ശേഖരിച്ചു.
Content Highlights: Kannada film industry drug case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.