ADVERTISEMENT

മുംബൈ ∙ ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖൻചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ചാനൽ റേറ്റി ങ് പെരുപ്പിച്ചു കാണിക്കാൻ റിപ്പബ്ലിക് ടിവി ഉദ്യോഗസ്ഥർ കേബിൾ ഓപറേറ്റർമാരെ ബന്ധപ്പെട്ടതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നതെന്നും ഗ്രൂപ്പിൽ അംഗമായിരുന്ന ഖൻചന്ദാനിക്ക് തട്ടിപ്പിനെക്കുറിച്ചുള്ള മുഴുവൻ വിവരവും അറിയാമെന്നും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ സിഇഒയെ 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ 2 തവണ ചോദ്യം ചെയ്തിരുന്നു. 

ഹൻസ റിസർച് ഗ്രൂപ്പ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്)  നിർദേശപ്രകാരം ചാനൽ റേറ്റിങ് കണക്കാക്കുന്നതിനുള്ള മീറ്ററുകൾ വീടുകളിൽ സ്ഥാപിക്കാൻ ചുമതലപ്പെട്ട ഏജൻസിയാണു ഹൻസ. തങ്ങളുടെ ചാനലുകൾ കാണാൻ റിപ്പബ്ലിക് ടിവിയും മറ്റു ചില ചാനലുകളും  വീട്ടുകാർക്ക് പണം നൽകിയെന്നും പൊലീസ് ആരോപിക്കുന്നു. 

കേസിൽ നേരത്തെ അറസ്റ്റിലായ റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷൻ വിഭാഗം മേധാവി ഘൻശ്യാം സിങ്ങിന്  ജാമ്യം ലഭിച്ചിരുന്നു.  ഇതുവരെ 13 പേരാണ് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നൽകിയ ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com