ADVERTISEMENT

ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭം തുടരുന്നതിനിടെ, റഹബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ അപ്രതീക്ഷിത സന്ദർശകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ ഗുരു തേജ് ബഹാദൂറിനു ശ്രദ്ധാഞ്ജലി അർപ്പിച്ച മോദി, താൻ അനുഗ്രഹീതനായെന്നു ട്വീറ്റ് ചെയ്തു. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി സിഖ് കർഷകരുടെ നേതൃത്വത്തിൽ അതിർത്തിയിൽ പ്രക്ഷോഭം തുടരുന്നതിനിടെയാണു മോദിയുടെ ഗുരുദ്വാര സന്ദർശനം.ഗുരു തേജ് ബഹാദൂറിന്റെ ചരമവാർഷിക ദിനമായിരുന്നു ശനിയാഴ്ച.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള പതിവ് ഒരുക്കങ്ങളോ ഗതാഗത നിയന്ത്രണമോ ഇല്ലാതെയാണ് ഇന്നലെ മോദി ഗുരുദ്വാരയിലെത്തിയത്. സുരക്ഷാ നിയന്ത്രണങ്ങൾ ഒഴിവാക്കി.

തീർഥാടകർക്കൊപ്പം സെൽഫിക്കു നിന്നുകൊടുക്കാനും മോദി സമയം കണ്ടെത്തി. ലോകത്തെ ലക്ഷക്കണക്കിനാളുകളെ പോലെ തനിക്കും തേജ് ബഹാദൂർ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ‘അനുഗൃഹീതമായ ഈ സന്ദർഭത്തെ ചരിത്രത്തിൽ അടയാളപ്പെടുത്താം. ഗുരു തേജ് ബഹാദൂറിന്റെ ആശയങ്ങൾ പ്രകീർത്തിക്കാം ’– പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിയിലും മോദി ട്വീറ്റ് ചെയ്തു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തിയിലെ സമരത്തിനു നേതൃത്വം നൽകുന്നത്. വിവാദ കർഷക നിയമങ്ങളെ കഴിഞ്ഞദിവസവും മോദി ന്യായീകരിച്ചിരുന്നു. കർഷകരുടെ നേതൃത്വത്തിൽ ഗുരു തേജ് ബഹാദൂർ അനുസ്മരണം സമരവേദികളിലും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com