ADVERTISEMENT

ന്യൂഡൽഹി∙ ചൈനീസ് അതിർത്തിയിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം. അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നും കഴിഞ്ഞ വർഷത്തെ വിശകലന റിപ്പോർട്ടിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.

സംഘർഷത്തിന്റെ പൂർണ ഉത്തരവാദിത്തം ചൈനയ്ക്കാണ്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഒന്നിലേറെ സ്ഥലങ്ങളിൽ ബലമായി കടന്നുകയറി അതിർത്തി രേഖയിൽ മാറ്റങ്ങൾ വരുത്താൻ ചൈന ശ്രമിച്ചു. 

കരുത്തുറ്റ പ്രതിരോധത്തിലൂടെ അതിർത്തി മേഖലകൾ സംരക്ഷിക്കാൻ ഇന്ത്യൻ സേനയ്ക്കായി– മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com