ADVERTISEMENT

അലഹാബാദ് ∙ ബാബറി മസ്ജിദ് തകർത്തതു സംബന്ധിച്ച ക്രിമിനൽ കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി ഉൾപ്പെടെ 32 പ്രതികളെയും വിട്ടയച്ച ലക്നൗ പ്രത്യേക സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി.

കേസിലെ സാക്ഷികളും അയോധ്യ നിവാസികളുമായ ഹാജി മെഹ്മൂദ് അഹമ്മദ്, സയ്യിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണു ഹർജിക്കാർ. വിധിക്കെതിരെ സിബിഐ അപ്പീൽ നൽകാത്തതിനാലാണു ഹർജിയെന്നു ഹർജിക്കാരുടെ അഭിഭാഷകനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് നിർവാഹക സമിതി അംഗവുമായ സഫർയാബ് ജിലാനി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 30നാണു വ്യക്തമായ തെളിവില്ലെന്നു പറഞ്ഞ് എല്ലാ പ്രതികളെയും കോടതി വിട്ടയച്ചത്. 

Content Highlight: Plea against LK Advani

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com