സോമനാഥ് ഭാരതി യുപിയിൽ അറസ്റ്റിൽ

Somnath-Bharti
SHARE

അമേഠി ∙ ആംആദ്മി പാർട്ടിയുടെ എംഎൽഎ സോമനാഥ് ഭാരതിയെ ഉത്തർപ്രദേശിൽ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാനത്തെ ആശുപത്രികൾക്കും എതിരെ നടത്തിയ പരാമർശം വിദ്വേഷം നിറ‍ഞ്ഞതാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.

അറസ്റ്റിനു മുൻപ് സോമനാഥിന്റെ പുറത്ത് ഒരു യുവാവ് മഷി ഒഴിക്കുകയും ചെയ്തു. യുപിയിൽ 2022 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായാണ് സോമനാഥ് ഭാരതി സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. അറസ്റ്റിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ അപലപിച്ചു.

English Summary: Somnath Bharti under arrest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA