വാഹനാപകടം: കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് പരുക്ക്; ഭാര്യ മരിച്ചു

Shripad Naik
വിജയ, ശ്രീപദ് നായിക്
SHARE

ബെംഗളൂരു ∙ കേന്ദ്ര ആയുഷ് സഹമന്ത്രിയും നോർത്ത് ഗോവ എംപിയുമായ ശ്രീപദ് നായിക്കും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മന്ത്രിയുടെ ഭാര്യ വിജയയും പഴ്സനൽ സെക്രട്ടറി ദീപക്കും മരിച്ചു. ഇന്നലെ രാത്രി ഏഴോടെ കർണാടകയിലെ അങ്കോള ഹൊസകംബി ഹില്ലൂരിലാണ് അപകടം. ശ്രീപദ് നായിക്ക് അടക്കം നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണു പൊലീസ് നൽകുന്ന വിവരം.

സാരമായ പരുക്കുകളോടെ അങ്കോളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീപദ് നായിക്കിനെ ഗോവ മെഡിക്കൽ കോളജിലേക്കു മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ധർമസ്ഥല, ഉഡുപ്പി എന്നിവിടങ്ങളിൽ ക്ഷേത്ര ദർശനത്തിനു ശേഷം ഇന്നലെ യെല്ലാപുരയിൽ ക്ഷേത്ര ദർശനം നടത്തി. തുടർന്നു ഗോകർണ ക്ഷേത്രത്തിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം. തലയ്ക്കു സാരമായി പരുക്കേറ്റ വിജയയും ദീപക്കും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു എന്നാണ് അറിയുന്നത്.

English Summary: Union Minister Shripad Naik Injured In Accident; Wife, Personal Secretary Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA