ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭത്തിൽ ഖലിസ്ഥാൻ വാദികളുടെ സാന്നിധ്യമുണ്ടെന്നു ബിജെപി നേതാക്കളടക്കമുള്ളവർ ആരോപണമുന്നയിക്കുമ്പോൾ, അതീവ ജാഗ്രത പാലിച്ച് കർഷകർ. തങ്ങളുടെ പ്രക്ഷോഭം പൊളിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായുള്ള അനാവശ്യ ആരോപണമാണിതെന്നു കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

കർഷകരുടെ മുൻകരുതൽ ഇങ്ങനെ:

∙ സമരത്തിൽ പങ്കെടുക്കുന്നവരെക്കുറിച്ചുള്ള വിവരശേഖരണം. ഓരോ കർഷക സംഘടനയ്ക്കു കീഴിലും ഇതിനായി സംഘം

∙ കർഷക സംഘടനയുടെ ഭാഗമല്ലാത്തവർക്കു സമരവേദികളിൽ രാത്രി കഴിയാൻ അനുവാദമില്ല. 

∙ പുറമേ നിന്നെത്തുന്നവരിൽ സംശയം തോന്നുന്നവരെ ചോദ്യം ചെയ്യാൻ യുവാക്കളുടെ നിര. പ്രശ്നക്കാരെ പൊലീസിനു കൈമാറും.

∙ കർഷക സംഘടനകളെല്ലാം റജിസ്റ്റർ ചെയ്തവ. സംഭാവനയായി കൂടുതലും സ്വീകരിക്കുന്നതു ഭക്ഷ്യധാന്യങ്ങൾ. പണത്തിനു രസീത് കൈമാറും. ഖലിസ്ഥാൻ, മാവോയിസ്റ്റ് അനുകൂല സംഘടനകളിൽനിന്നു പണം സ്വീകരിക്കരുതെന്നു കർശന നിർദേശം. സഹകരണം ഒഴിവാക്കേണ്ട സംഘടനകളുടെ വിലക്കുപട്ടിക തയാറാക്കിയിട്ടുണ്ട്.

∙ സമരക്കാരിലെ തീവ്ര നിലപാടുകാരെ നിരീക്ഷിക്കാൻ പ്രത്യേക സംഘം.

∙ പ്രക്ഷോഭം അക്രമാസക്തമാകാതിരിക്കാൻ നിതാന്ത ജാഗ്രത. പൊലീസിനെ ആക്രമിക്കുകയോ അവരുടെ വാഹനങ്ങൾ തകർക്കുകയോ ചെയ്യില്ലെന്ന പ്രതിജ്ഞയെടുത്താണു കർഷകർ എത്തിയിരിക്കുന്നത്.

English Summary: Farm law, a 'perfect' protest from farmers side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com