ബെംഗളൂരു ∙ കോൺഗ്രസ്– ദൾ സർക്കാരിനെ വീഴ്ത്താൻ കൂറുമാറി സഹായിച്ച 2 പേർ ഉൾപ്പെടെ 7 പേർക്കു കൂടി മന്ത്രിസ്ഥാനം നൽകി കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. ഇതോടെ 34 അംഗ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളുമായി. കോൺഗ്രസ്, ദൾ പാർട്ടികളിൽ നിന്നു കൂറുമാറിയെത്തിയ 17ൽ 13 പേരും മന്ത്രിമാരായി. കൂറുമാറ്റത്തിനു ചുക്കാൻ പിടിച്ച നേതാവിനുമുണ്ട് മന്ത്രിസ്ഥാനം. സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്നു പറഞ്ഞ്, മുൻ ദൾ നേതാവ് എ.എച്ച്.വിശ്വനാഥ് രംഗത്തെത്തി. യെഡിയൂരപ്പ കാട്ടിയതു നന്ദികേടാണെന്നു തുറന്നടിച്ചു. കൂറുമാറിയെത്തിയവരിൽ ശേഷിക്കുന്നവരും മന്ത്രിസ്ഥാനം കണ്ണുനട്ടിരിക്കുന്നതിനാൽ ചിലരെ രാജിവയ്പിക്കാനുള്ള ശ്രമത്തിലാണു യെഡിയൂരപ്പ.
2 കൂറുമാറ്റക്കാർ കൂടി യെഡിയൂരപ്പയുടെ മന്ത്രിസഭയിൽ

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.